ADS!

ഡോക്ടറെ ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

 


പത്തനാപുരം: ആശുപത്രിയിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കുണ്ടയം ആലവിള സൽദാൻ മൻസിലിൽ സൽദാനാ(25)ണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം ആശുപത്രിയിൽ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറുടെ വായിൽ തുണിതിരുകി കൈകൾ ബന്ധിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, തിരുകിയ തുണി താഴെവീണു. ഡോക്ടർ ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ അവിടെ നിന്ന്‌ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ