ADS!

പാട്ടത്തിനെടുത്ത സ്ഥലത്ത് കഞ്ചാവുചെടികൾ; കോഴഞ്ചേരിയിൽ മധ്യവയസ്‌കൻ പിടിയിൽ

പത്തനംതിട്ട:  കോഴഞ്ചേരിയിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് കഞ്ചാവുചെടികൾ കൃഷി ചെയ്ത മധ്യവയസ്‌കൻ പിടിയിൽ. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ മനയത്രയിൽ വിജയകുമാറാണ്‌ (59) പത്തനംതിട്ട സബ്ഡിവിഷൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. തെങ്ങിനും വാഴയ്ക്കുമൊപ്പമാണ് കഞ്ചാവുചെടികൾ കൃഷി ചെയ്തതിരുന്നത്. ചെറുകോലുള്ള പറമ്പിൽ വിവിധയിടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് അഞ്ച് കഞ്ചാവുചെടി കണ്ടെത്തിയത്.

വീടിന്റെ മുകൾനിലയിലെ പലചരക്കുകടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒൻപതുവരെ നീണ്ടു. ടെറസിനുമുകളിൽ മേശയും അലമാരകളും വെച്ച് ക്യാബിൻതിരിച്ച് പലചരക്കുംമറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയിൽനിന്ന് ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടികൂടിയത്. പാട്ടത്തിനെടുത്ത പുരയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാർഷികവിളകൾക്കിടയിൽ കഞ്ചാവുചെടി നട്ടുവളർത്തിയതായും ഇയാൾ സമ്മതിച്ചു.

വളരെ പുതിയ വളരെ പഴയ