ADS!

കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷൻ വരെയുളള വൺവേ റോഡിൽ ഗതാഗത നിരോധിച്ചു

മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡിൽ പാമ്പാടിമൺ അമ്പലം മുതൽ സെന്റ് തോമസ് കോളജ് ജംഗ്ഷൻ വരെയുളള വൺവേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു.

കോഴഞ്ചേരി – റാന്നി റോഡിൽ പൊയ്യാനിൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷൻ വരെയുളള വൺവേ നിയന്ത്രണം ഒഴിവാക്കി ഇരുവശങ്ങളിലേക്കും വാഹനം കടന്നുപോകാവുന്ന തരത്തിൽ ഉപയോഗിക്കണമെന്നും റോഡിന്റെ വശങ്ങളിലെ പാർക്കിംഗ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 

ഫോൺ : 0468 2210091

വളരെ പുതിയ വളരെ പഴയ