തിരുവല്ല: ജല അതോറിറ്റി കോംപൗണ്ടിലെ പുതിയ ട്രാൻസ്ഫോമർ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ ഇന്നും നാളെയും ഇവിടെ നിന്നുള്ള ജലവിതരണം മുടങ്ങും.
തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളിലുമാണ് 2 ദിവസം ജലവിതരണം മുടങ്ങുന്നത്.