ADS!

ഭർതൃമതിയും മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനം : പ്രതി പിടിയിൽ



മലയാലപ്പുഴ : ഭർതൃമതിയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തര ലൈംഗികപീഡനത്തിനും ചൂഷണത്തിനും ഇരയാക്കിയ പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ചെങ്ങറ പൊയ്കയിൽ വീട്ടിൽ വിഷ്ണു ശങ്കർ (32) ആണ് അറസ്റ്റിലായത്. യുവതിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പ്രതി, ഈവർഷം ജനുവരി ഒന്നു മുതൽ ജൂലൈ 7 വരെയുള്ള കാലയളവിൽ പലയിടങ്ങളിൽ വച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗിക അതിക്രമം നടത്തുകയിമായിരുന്നു.

പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. അന്വേഷണസംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ വൈദ്യ പരിശോധന നടത്തിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനായി കസ്റ്റഡിയിലെടുത്തു. പീഡനം നടന്ന ഇടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. അന്വേഷണത്തിൽ ഇയാൾക്ക് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും മലയാലപ്പുഴ പോലീസ് സ്റ്റേഷനും നേരത്തെ ക്രിമിനൽ കേസുകൾ ഉള്ളതായി വെളിപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിന് 2015 ൽ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. മലയാലപ്പുഴ സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്തത് ദേഹോപദ്രവം ഏൽപ്പിച്ചതിനുള്ളതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വളരെ പുതിയ വളരെ പഴയ