പത്തനംതിട്ട : സോഫ്റ്റ്‌വെയർ മൈഗ്രേഷൻ നടത്തുന്നതിനാൽ 21ന് തിരുവല്ല/പത്തനംതിട്ട പോസ്റ്റൽ ഡിവിഷന് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിൽ പണം ഇടപാടുകൾ നടത്തുന്നതിനും റജിസ്റ്റേഡ്, പാഴ്സൽ, സ്പീഡ് പോസ്റ്റ് തുടങ്ങിയ തപാൽ ഉരുപ്പടികൾ അയയ്ക്കാനും കഴിയില്ല.നാളെയും 19നും പരിമിത സേവനം ലഭ്യമാകും. 22 മുതൽ ഒരാഴ്ച വരെ തടസ്സം നേരിടാനും സാധ്യതയുണ്ടെന്ന് തപാൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.