ADS!

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന  കോര്‍പ്പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ  ക്ഷണിച്ചു. ജില്ലയിലെ  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍ (വിധവകള്‍ക്ക് പ്രത്യേക പലിശനിരക്ക്), വിദ്യാഭ്യാസം, ഭവനവായ്പ, വ്യക്തിഗതവായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്), മറ്റു വിവിധ പദ്ധതികള്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറ് മുതല്‍ 11 ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.

പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള   കെ.എസ്.ബി. സി. ഡി. സി  ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2226111, 2272111.

വളരെ പുതിയ വളരെ പഴയ