തിരുവല്ല : കേരള സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രം പത്തനംതിട്ട സംഘടിപ്പിച്ച തിരുവല്ല നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് തിരുവല്ല ഡയറ്റ് ഹാളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോര്‍ഡിനേറ്റര്‍ ആര്‍ നിധിന്‍ അധ്യക്ഷനായി. യൂത്ത് കോ-ഓർഡിനേറ്റർമാരായ വിവേക് വി നാഥ് , എബിൻ വർഗീസ്, ആൽഫിൻ ഡാനി എന്നിവർ സംസാരിച്ചു. ക്വിസ് മാസ്റ്റർ ബിന്ദു സനൽകുമാർ മത്സരം നയിച്ചു. തിരുവല്ല എസ്എന്‍വിഎസ് സ്കൂള്‍ വിദ്യാര്‍ഥികളായ അയന മേരി എബ്രഹാം, രാധ സരോജ് എന്നിവർ ഒന്നാം സ്ഥാനവും, തിരുവല്ല എംജിഎം എച്ച്എസ്എസ് വിദ്യാര്‍ഥികളായ ഷോൺ വി ഷിജോ, അർഷിത് അജീഷ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.