കൊല്ലം: ആയൂരിൽ വസ്ത്രവ്യാപാര ശാല ഉടമയേയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതേദഹം കണ്ടെത്തിയത്.
ദിവ്യമോള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.