ADS!

ചങ്ങനാശേരിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ചങ്ങനാശേരി മാർക്കറ്റിൽ ബോട്ട് ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ ക്രിസ്റ്റിൻ ആന്റണിയാണ് (37) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7നാണ് സംഭവം. 

കേറ്ററിങ് സർവീസ് ഉടമയായ ക്രിസ്റ്റിൻ കാറ്ററിങ് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. കുറേ സമയം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോൾ, കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

കാറിന്റെ ഗ്ലാസ് തകർത്ത് ഡോർ തുറന്നാണ് ക്രിസ്റ്റിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഓൾ കേരള കേറ്ററിങ് അസോസിയേഷൻ താലൂക്ക് ട്രഷററാണ് ക്രിസ്റ്റിൻ. ഭാര്യ: രശ്മി. മക്കൾ: ക്രിസ്ബൻ, ഡെൽസൺ (രണ്ടു മാസം).

വളരെ പുതിയ വളരെ പഴയ