ADS!

അച്ചൻകോവിൽ, കക്കാട്ടാർ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

 


പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയെ തുടര്‍ന്ന് അച്ചൻകോവിൽ, കക്കാട്ടാർ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

 പ്രത്യേകിച്ച് അച്ചൻകോവിൽ നദിയിൽ, കല്ലേലി, കോന്നി എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞിരിക്കുന്നതിനാൽ  തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

കര്‍ക്കടക വാവിനോടനുബന്ധിച്ച്  ബലി തർപണം നടത്തുന്നവർ എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിക്കണം. 

ശക്തമായ ഒഴുക്കും ജലനിരപ്പിലെ പെട്ടെന്ന് ഉണ്ടാകാവുന്ന മാറ്റങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് അച്ചൻകോവിൽ തീരപ്രദേശങ്ങളിൽ കൂടുതൽ  ജാഗ്രതയും പുലർത്തണം.

വളരെ പുതിയ വളരെ പഴയ